വെയർ മാർജിൻ വർധന: സംസ്ഥാനത്തെ ബാറുകൾ തിങ്കളാഴ്ച മുതൽ അടച്ചിടും

വെയർ മാർജിൻ വർധന: സംസ്ഥാനത്തെ ബാറുകൾ തിങ്കളാഴ്ച മുതൽ അടച്ചിടും

സംസ്ഥാനത്തെ ബാറുകൾ തിങ്കളാഴ്ച മുതൽ അടച്ചിടുമെന്ന് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ. വെയർമാർജിൻ ബെവ്‌കോ വർധിപ്പിച്ചതിനെതിരെയാണ് പ്രതിഷേധം. ബെവ്‌കോയുടെ തീരുമാനം നഷ്ടം വരുത്തിവെക്കുമെന്ന് ബാറുടമകൾ പറയുന്നു.

കൺസ്യൂമർ ഫെഡ് ഔട്ട്‌ലെറ്റുകളും വിൽപ്പന നിർത്തിവെച്ചേക്കും. കൺസ്യൂമർഫെഡിന്റേത് 8ൽ നിന്ന് 20 ശതമാനമായും ബാറുകളുടേത് 24 ശതമാനവുമായാണ് വെയർ ഹൗസ് മാർജിൻ ഉയർത്തിയത്. മാർജിൻ വർധിപ്പിച്ചപ്പോഴും റീടെയിൽ വില ഉയർത്താൻ അനുവാദമില്ലാത്തത് ബാറുകൾക്കും കൺസ്യൂമർഫെഡിനും തിരിച്ചടിയാണ്. പരിഹാരമുണ്ടാകുന്നതുവരെ ബാറുകൾ അടച്ചിടാനാണ് തീരുമാനം.

Share this story