കൊവിഡ് വ്യാപനത്തിലെ കുറവ്: കൂടുതൽ ലോക്ക് ഡൗൺ ഇളവുകൾ ഇന്ന് പ്രഖ്യാപിച്ചേക്കും

Share with your friends

സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ താഴെയെത്തിയ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്ന് വൈകുന്നേരം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതല യോഗത്തിന് ശേഷമാകും കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുക. രണ്ടര മാസത്തിന് ശേഷമാണ് സംസ്ഥാനത്ത് ടിപിആർ പത്ത് ശതമാനത്തിൽ താഴെയെത്തിയത്.

സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ ടിപിആർ വർധിക്കുമെന്ന ആശങ്കയുണ്ടായിരുന്നുവെങ്കിലും ഇതുണ്ടായില്ല. തുടർന്നാണ് കൂടുതൽ ഇളവുകളിലേക്ക് സർക്കാർ പോകുന്നത്. ബസ് സർവീസ് അടക്കം അന്തർ ജില്ലാ യാത്രകൾക്ക് അനുമതി ലഭിച്ചേക്കും. കടകളുടെ പ്രവർത്തന സമയം നീട്ടാനും സാധ്യതയുണ്ട്. ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാനുള്ള അനുമതിയും ലഭിച്ചേക്കും. ആരാധനലായങ്ങൾ തുറക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമാകും.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-