ബീഫ് നിരോധനമടക്കമുള്ള ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ വിവാദ ഉത്തരവുകൾക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

Share with your friends

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ ഉത്തരവുകൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. രണ്ട് ഉത്തരവുകൾക്കാണ് ഹൈക്കോടതിയുടെ സ്‌റ്റേ. കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ നിന്ന് ബീഫും ചിക്കനും ഒഴിവാക്കണം, ഡയറി ഫാമുകൾ അടച്ചുപൂട്ടണം എന്നീ ഉത്തരവുകളാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്

ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റേതാണ് നടപടി. ദ്വീപ് വാസിയായ അജ്മൽ അഹമ്മദാണ് പൊതുതാത്പര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെയാണ് സ്റ്റേ കാലാവധി.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-