എം ശിവശങ്കറിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി; തീരുമാനം കേന്ദ്രത്തെ അറിയിച്ചു

എം ശിവശങ്കറിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി; തീരുമാനം കേന്ദ്രത്തെ അറിയിച്ചു

മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് എം ശിവശങ്കറിന് സസ്‌പെൻഷൻ നൽകിയിരുന്നത്. സസ്‌പെൻഷൻ നീട്ടുന്ന കാര്യം സർക്കാർ കേന്ദ്രത്തെ അറിയിച്ചു. ഈ മാസം 16ന് സസ്‌പെൻഷൻ കാലാവധി അവസാനിക്കാനിരിക്കെയാണ് നീക്കം

സ്വർണക്കടത്ത് കേസിൽ ശിവശങ്കറെ പ്രതി ചേർത്തിട്ടില്ല. ശിവശങ്കറിനെതിരെ തെളിവുകളൊന്നും അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നില്ല. എന്നാൽ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന, സരിത്ത് തുടങ്ങിയവരുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്ന് തെളിഞ്ഞിരുന്നു.

സ്വപ്നക്ക് ഐടി വകുപ്പിൽ നിയമനം ലഭിച്ചത് ശിവശങ്കറിന്റെ ശുപാർശപ്രകാരമാണെന്നും തെളിഞ്ഞിരുന്നു. പ്രതികളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി 2020 ജൂലൈ 17നാണ് ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തത്.

Share this story