സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം നിയന്ത്രണങ്ങളിൽ ഇളവ്; ജാഗ്രതയോടെ പെരുമാറണമെന്ന് നിർദേശം

Share with your friends

പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ലോക്ക് ഡൗണിൽ ഇളവ്. ബക്രീദ് പ്രമാണിച്ച് ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിരിക്കുന്നത്. ഏറെക്കാലത്തിന് ശേഷമാണ് ഒരു ഞായറാഴ്ച ഇളവ് വരുന്നത്. പൊതുജനം ജാഗ്രതയോടെ പെരുമാറണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്

അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പുറമെ എ ബി സി വിഭാഗങ്ങളിലെ മേഖലകളിൽ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണക്കട എന്നിവയും തുറക്കാം. രാത്രി എട്ട് മണി വരെയാണ് പ്രവർത്തനാനുമതി. ഡി വിഭാഗം മേഖലകളിൽ ബക്രീദ് പ്രമാണിച്ച് തിങ്കളാഴ്ച കടകൾ തുറക്കാം

കോഴിക്കോട് ലോക്ക് ഡൗൺ ഇളവുകളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ തേജ് ലോഹിത് റെഡ്ഡി ആവശ്യപ്പെട്ടു. മാനദണ്ഡം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് നേരെ നടപടിയുണ്ടാകും. മിട്ടായി തെരുവിലെ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക നിരീക്ഷണമൊരുക്കും. അനാവശ്യ യാത്രയെന്ന് ബോധ്യപ്പെടുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും കലക്ടർ മുന്നറിയിപ്പ് നൽകി.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-