നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും; ശശീന്ദ്രന്റെ രാജി ആവശ്യം പ്രതിപക്ഷം ശക്തമാക്കും

Share with your friends

പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം. പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടുവെന്ന ആരോപണം സജീവമായി നിൽക്കുന്ന പശ്ചാത്തലത്തിലാണ് സഭ സമ്മേളിക്കുന്നത്. വിഷയം സഭയെയും പ്രക്ഷുബ്ധമാക്കുമെന്ന് ഉറപ്പാണ്.

മന്ത്രി രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷം തുടക്കം മുതലെ ഉന്നയിച്ചേക്കും. എന്നാൽ മുഖ്യമന്ത്രിയും എൻസിപിയും രാജി ആവശ്യം തള്ളിയിരുന്നു. വിഷയം ചർച്ച ചെയ്യാൻ അടിയന്തര പ്രമേയത്തിന് അനുമതി നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടേക്കും.

എന്നാൽ ആരോപണം പാർട്ടിയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് പറഞ്ഞ് പ്രതിരോധിക്കാനാകും ശശീന്ദ്രന്റെ ശ്രമം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ പ്രതിഷേധ മാർച്ചും ഇന്ന് നടക്കുന്നുണ്ട്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-