എൻസിപി നേതാവ് കയ്യിൽ പിടിച്ചതിനെ തുടർന്നുണ്ടായ പീഡനാരോപണം: യുവതിയുടെ മൊഴിയെടുത്തു

Share with your friends

എൻസിപി നേതാവ് പത്മാകരൻ കയ്യിൽ പിടിച്ചത് ചൂണ്ടിക്കാട്ടി പീഡന പരാതി നൽകിയ കുണ്ടറ സ്വദേശിയായ യുവതിയുടെ മൊഴിയെടുത്തു. പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ശ്രമിച്ചുവെന്ന് യുവതി പോലീസിന് മൊഴി നൽകി. പരാതി തീർക്കാൻ ശ്രമിച്ചുവെന്ന ആരോപണം മാത്രം നേരിടുന്ന മന്ത്രിക്കെതിരെ ഗവർണർക്കും പരാതി നൽകുമെന്ന് യുവതി അറിയിച്ചു

യുവതിയുടെ പരാതിയിൽ കേസെടുക്കാൻ വൈകിയെന്ന ആരോപണം ഡിജിപി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സഭയെ അറിയിച്ചിരുന്നു. പാർട്ടിക്കാർ തമ്മിലുള്ള തർക്കമാണ് ശശീന്ദ്രൻ അന്വേഷിച്ചത്. പെൺകുട്ടി വിലപേശാനുള്ള ജീവിയായി മാറരുത്. അന്തസ്സും ആത്മാഭിമാനവും സംരക്ഷിച്ച് പോകണം. പരാതിക്കാരിക്ക് നിയമപരിരക്ഷയും സുരക്ഷയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-