വാക്‌സിനേഷനിൽ കേരളം ദേശീയ ശരാശരിയേക്കാൾ മുന്നിലെന്ന് മുഖ്യമന്ത്രി

വാക്‌സിനേഷനിൽ കേരളം ദേശീയ ശരാശരിയേക്കാൾ മുന്നിലെന്ന് മുഖ്യമന്ത്രി

കൊവിഡ് വാക്‌സിനേഷന്റെ കാര്യത്തിൽ കേരളം ദേശീയ ശരാശരിയേക്കാൾ മുന്നിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ കുറച്ചു കാണിക്കാനുള്ള ശ്രമം ദേശീയ തലത്തിൽ ഉണ്ടായതിനാലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇന്ത്യയിലെ 130 കോടി ജനങ്ങളിൽ 33,17,76,050 പേർക്ക് ഒന്നാം ഡോസും 8,88,16,031 പേർക്ക് രണ്ടാം ഡോസും നൽകി. ആകെ 42,05,92,081 പേർക്കാണ് വാക്‌സിൻ നൽകിയത്. ജനസംഖ്യാടിസ്ഥാനത്തിൽ 25.52 ശതമാനം പേർക്ക് ഒന്നാം ഡോസും 6.83 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്

കേരളത്തിൽ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ 35.51 ശതമാനം പേർക്ക് ഒന്നാം ഡോസും 14.94 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരിൽ 100 ശതമാനം പേരും ഒന്നാം ഡോസ് വാക്‌സിൻ എടുത്തിട്ടുണ്ട്. 82 ശതമാനം പേർ രണ്ടാം ഡോസും എടുത്തിട്ടുണ്ട്.

മുന്നണി പോരാളികളിൽ 100 ശതമാനം പേരും ഒന്നാം ഡോസും 81 ശതമാനം പേർ രണ്ടാം ഡോസും എടുത്തിട്ടുണ്ട്. 18-44 വയസ്സിന് ഇടയിൽ പ്രായമുള്ളവരിൽ 18 ശതമാനം പേർക്ക് ഒന്നാം ഡോസ് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story