മുട്ടിൽ മരം മുറി കേസ്: മൂന്ന് പ്രധാന പ്രതികളും അറസ്റ്റിലായെന്ന് സർക്കാർ ഹൈക്കോടതിയിൽ

മുട്ടിൽ മരം മുറി കേസ്: മൂന്ന് പ്രധാന പ്രതികളും അറസ്റ്റിലായെന്ന് സർക്കാർ ഹൈക്കോടതിയിൽ

മുട്ടിൽ മരം മുറി കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളായ മൂന്ന് പേർ അറസ്റ്റിൽ. മരം മുറി കേസിലെ സൂത്രധാരൻ റോജി അഗസ്റ്റിൻ, സഹോദരങ്ങളായ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരാണ് അറസ്റ്റിലായതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു

പ്രതികളുടെ അമ്മ ഇന്ന് പുലർച്ചെ മരിച്ചിരുന്നു. സംസ്‌കാര ചടങ്ങുകൾ കഴിയുന്നതുവരെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നാലെയാണ് പ്രതികളെ അറസ്റ്റ് ചെയ്‌തെന്നും സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കുമെന്നും പോലീസ് കോടതിയെ അറിയിച്ചത്.

Share this story