വാക്‌സിൻ സ്‌റ്റോക്കില്ല: സംസ്ഥാനത്തെ വാക്‌സിനേഷൻ ഇന്ന് പൂർണമായും മുടങ്ങും

വാക്‌സിൻ സ്‌റ്റോക്കില്ല: സംസ്ഥാനത്തെ വാക്‌സിനേഷൻ ഇന്ന് പൂർണമായും മുടങ്ങും

വാക്‌സിൻ സ്റ്റോക്ക് തീർന്നതോടെ സംസ്ഥാനത്തെ കൊവിഡ് വാക്‌സിനേഷൻ ഇന്ന് പൂർണമായും മുടങ്ങും. സംസ്ഥാനത്തേക്ക് കൂടുതൽ ഡോസ് വാക്‌സിൻ ഇന്നെത്തുമെന്ന് വിവരമുണ്ടെങ്കിലും ഇതിൽ സ്ഥിരീകരണമായിട്ടില്ല.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ വാക്‌സിൻ സ്‌റ്റോക്ക് പൂർണമായും തീർന്നു. സ്വകാര്യ മേഖലയിലെ വാക്‌സിനേഷൻ കൊണ്ടാണ് ഇന്നലെ വാക്‌സിനേഷൻ പൂർണമായും മുടങ്ങാതിരുന്നത്. ചില ജില്ലകളിൽ കുറച്ച് ഡോസ് കൊവാക്‌സിൻ മാത്രം ബാക്കിയുണ്ട്.

എറണാകുളം മേഖലാ കേന്ദ്രത്തിലേക്ക് രണ്ട് ലക്ഷവും കോഴിക്കോട് മേഖലാ കേന്ദ്രത്തിലേക്ക് നാല് ലക്ഷം ഡോസും വാക്‌സിൻ എത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഇടത് എംപിമാരുമായുള്ള കൂടിക്കാഴ്ചയിൽ അറിയിച്ചതായാണ് വിവരം. ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.

Share this story