കെഎസ്ആർടിസിയിൽ ബിഎംഎസിന്റെ 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു

ksrtc

ശമ്പളം പൂർണമായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിലെ ബിഎംഎസ് യൂണിയന്റെ പണിമുടക്ക് ആരംഭിച്ചു. ഇന്നലെ രാത്രി 12 മണി മുതൽ ഇന്ന് രാത്രി 12 മണി വരെ 24 മണിക്കൂർ നേരത്തേക്കാണ് പണിമുടക്ക്. ദീർഘദൂര സർവീസുകളെ പണിമുടക്ക് ബാധിച്ചേക്കും. സമരം ചെയ്യുന്നവർക്കെതിരെ അധികൃതർ ഡയസ്‌നോൺ പ്രഖ്യാപിച്ചു

ഈ മാസം ഇതുവരെ വിതരണം ചെയ്തത് ശമ്പളത്തിന്റെ ആദ്യ ഗഡു മാത്രമാണ്. സമരം സാധാരണ സർവീസുകളെ ബാധിക്കില്ലെന്നാണ് വിവരം. സമരത്തിൽ പങ്കെടുക്കുന്നവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.
 

Share this story