25 കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി; ഓട്ടോ ഡ്രൈവർ അനൂപ് ടിക്കറ്റെടുത്തത് ഇന്നലെ രാത്രി

anoop

25 കോടിയുടെ ഓണം ബംപർ അടിച്ചത് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്. ഓട്ടോ ഡ്രൈവറാണ് 30 വയസ്സുള്ള അനൂപ്. പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജൻസിയിൽ നിന്നാണ് ലോട്ടറി എടുത്തത്. വീട്ടിൽ ഭാര്യയും കുട്ടിയും അമ്മയുമാണുള്ളത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അനൂപ് ലോട്ടറി എടുത്തത്.

അനൂപിന്റെ പിതൃസഹോദരിയുടെ മകൾ സുജയ ലോട്ടറി ഏജൻസി നടത്തുന്നയാളാണ്. സുജയയിൽ നിന്നാണ് അനൂപ് ടിക്കറ്റ് എടുത്തത്. ഒന്നാം സമ്മാനത്തിന് നികുതികൾ കഴിച്ച് 15.75 കോടി രൂപ അനൂപിന് ലഭിക്കും. അഞ്ച് കോടി രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു കോടി രൂപ വീതം പത്ത് പേർക്ക് ലഭിക്കും.
 

Share this story