കൊച്ചി പുറംകടലിൽ നിന്ന് പിടികൂടിയ ലഹരിമരുന്നിന്റെ മൂല്യം 25,000 കോടി രൂപ; കണക്ക് അറിയിച്ച് എൻ സി ബി

ncb

കൊച്ചി പുറംകടലിൽ കപ്പലിൽ നിന്ന് പിടികൂടിയ ലഹരിമരുന്നിന് 25,000കോടി രൂപ വില വരുമെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. പിടിച്ചെടുത്ത ലഹരിമരുന്നിന്റെ അളവ് തിട്ടപ്പെടുത്തിയതിന് ശേഷമാണ് ഇതിന്റെ വിപണിമൂല്യം എൻസിബി പുറത്തുവിട്ടത്. നീണ്ട 23 മണിക്കൂർ എടുത്താണ് കപ്പലിൽ നിന്ന് പിടിച്ചെടുത്ത മെത്താംഫിറ്റമിൻ ലഹരിമരുന്നിന്റെ തരംതിരിക്കലും കണക്കെടുത്തും നടന്നത്.

134 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 2525 കിലോ മെത്താംഫിറ്റമിനാണ് പിടിച്ചെടുത്തത്. ശനിയാഴ്ച നാവികസേനയുമൊത്ത് നടത്തിയ ഓപറേഷൻ സമുദ്ര ഗുപ്തിലാണ് എൻസിപി വൻ ലഹരിമരുന്ന് വേട്ട നടത്തിയത്. പാക്കിസ്ഥാനിൽ നിന്നും ശ്രീലങ്കയിലേക്ക് കടത്തുകയായിരുന്ന ലഹരിമരുന്നാണ് പിടികൂടിയത്. രാജ്യത്ത് ഇതുവരെ നടന്നതിൽ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിത്.
 

Share this story