ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 263 കിലോ സ്വര്‍ണ്ണം; 20,000 സ്വര്‍ണ്ണലോക്കറ്റുകള്‍: വിവരാവകാശരേഖ പുറത്ത്

Guruvayor

ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്‍റെ ഉടമസ്ഥതയില്‍ 263 കിലോഗ്രാം സ്വര്‍ണ്ണവും ഇരുപതിനായിരത്തോളം സ്വര്‍ണലോക്കറ്റുകളുമുണ്ടെന്നു വിവരാവകാശ രേഖ. നേരത്തെ, സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി ഈ കണക്കുകള്‍ നല്‍കാന്‍ ക്ഷേത്രം അധികൃതര്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് അപ്പീല്‍ മുഖേനയാണ് വിവരാവകാശ നിയമപ്രകാരം ഈ കണക്കുകള്‍ ലഭ്യമായത്.  

ക്ഷേത്രത്തിന്‍റെ ഉടമസ്ഥതയില്‍ 6605 കിലോഗ്രാം വെള്ളിയുമുണ്ട്. ഇതില്‍ 5359 വെള്ളി ലോക്കറ്റുകളാണ്. എന്നാല്‍ സ്വര്‍ണത്തിന്‍റെയും വെള്ളിയുടെയും മൂല്യം നിര്‍ണയിച്ചിട്ടില്ല. ഇവയില്‍ ചിലതിന്‍റെ പഴക്കം നിര്‍ണയിക്കാത്തതിനാലാണ് മൊത്തം മൂല്യം കണക്കാക്കാന്‍ സാധിക്കാത്തത്. കഴിഞ്ഞ ഡിസംബറില്‍ ക്ഷേത്രത്തിന്‍റെ ബാങ്ക് നിക്ഷേപം 1,737.04 കോടി രൂപയാണെന്നന്ന കണക്ക് പുറത്തുവന്നിരുന്നു. 

പ്രോപ്പര്‍ ചാനല്‍ എന്ന സംഘടനയുടെ പ്രസിഡന്റായ എം. കെ ഹരിദാസിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലൂടെയാണ് സ്വര്‍ണത്തിന്‍റെയും വെള്ളിയുടെയും കണക്ക് പുറത്തുവന്നത്. 

Share this story