ആനക്കുളത്ത് ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വയസുള്ള കുട്ടി ഉൾപ്പെടെ 3 മരണം

Accidant

അടിമാലി: മാങ്കുളം ആനക്കുളത്ത് ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ കുട്ടി ഉൾപ്പെടെ മൂന്നു പേർ മരിച്ചു. ചിന്നമണ്ണൂർ സ്വദേശി ഗുണശേഖരൻ (70) തേനി സ്വദേശികളുടെ മകൻ ധൻവി (1) മറ്റൊരു പുരുഷൻ (45) എന്നിവരാണ് മരിച്ചത്. 12 ൽ അധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്.

തമിഴ്നാട്ടിൽ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരിൽ ഒരാളുടെ നിലഗുരുതരമാണ്. കുവൈറ്റ് സിറ്റിക്ക് സമീപം പേമരം വളവിലാണ് അപകടം സംഭവിച്ചത്. പതിനാലോളം പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.

Share this story