കൊല്ലത്ത് ഇടിമിന്നലേറ്റ് 3 പേർക്ക് സാരമായ പരിക്ക്

Rafi

കൊല്ലം: കടക്കലിൽ 4 പേർക്ക് ഇടിമിന്നലേറ്റു. സാരമായി പരിക്കേറ്റ 3 പേരെ തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റി. മഞ്ഞപ്പാറ സ്വദേശികളായ അക്ഷയ, ലിജി, ആദിത്യ, ലക്ഷ്മിക്കുട്ടി എന്നിവർക്കാണ് മിന്നലേറ്റത്.

ഇന്ന് വൈകീട്ടുണ്ടായ ശക്തമായ ഇടിമിന്നലിലാണ് 4 പേർക്കും പരിക്കേറ്റത്. അക്ഷയ, ലിജി, ആദിത്യ എന്നിവരെയാണ് മെഡിക്കൽ കോളെജിലേക്ക് മാറ്റിയത്. ലക്ഷ്മിക്കുട്ടി കടക്കലിൽ താലൂക്ക് ആശുപത്രിയിൽ തുടരുകയാണ്.

Share this story