32,000 എന്ന കണക്കിൽ തർക്കമുണ്ട്; പക്ഷേ ഐഎസ് റിക്രൂട്ട്‌മെന്റ് നടന്നുവെന്നതിൽ സംശയമില്ല: സുരേന്ദ്രൻ

surendran

ദി കേരളാ സ്‌റ്റോറി സിനിമാ വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. 32,000 പെൺകുട്ടികളെ മതം മാറ്റി നാടുകടത്തിയെന്ന കണക്കിൽ തർക്കമുണ്ടെങ്കിലും ഐഎസ് റിക്രൂട്ട്‌മെന്റ് നടന്നുവെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എല്ലാ സിനിമയും വസ്തുതയല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളാ സ്റ്റോറി സിനിമയല്ലേ, പാഠപുസ്തകമല്ലല്ലോയെന്നും സുരേന്ദ്രൻ ചോദിച്ചു

സിനിമയെ സിനിമയായി കണ്ടാൽ മതി. ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും അപമാനിക്കുന്ന സിനിമകൾക്ക് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ അനുമതി നൽകുന്നു. ഇരട്ടത്താപ്പ് ശരിയല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ബിബിസി പുറത്തിറക്കിയ ഡോക്യുമെന്ററി പ്രദർശിപ്പിച്ചപ്പോൾ ബിജെപി എവിടെയും തടഞ്ഞിട്ടില്ല. സെൻസർ ബോർഡിന്റെ അനുമതി കിട്ടിയാൽ സിനിമ പ്രദർശിപ്പിക്കാമെന്നും സുരേന്ദ്രൻ പറഞ്ഞു.
 

Share this story