മാർത്താണ്ഡം മേൽപ്പാലത്തിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 35 പേർക്ക് പരുക്ക്

accident

തിരുവനന്തപുരം മാർത്താണ്ഡം പാലത്തിൽ കെഎസ്ആർടിസി ബസും തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസും തമ്മിൽ കൂട്ടിയിടിച്ച് 35 പേർക്ക് പരുക്ക്. നാഗർകോവിലിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസും കളിയിക്കാവിളയിൽ നിന്നും കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്

കെഎസ്ആർടിസി ബസ് മുന്നിലുള്ള ടോറസ് ലോറിയെ മറികടക്കാൻ ശ്രമിച്ചപ്പോൾ മറുഭാഗത്ത് നിന്ന് വരികയായിരുന്ന തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റ 35 പേരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ബസുകളിലെയും ഡ്രൈവർമാർക്കും ഗുരുതര പരുക്ക് സംഭവിച്ചിട്ടുണ്ട്.
 

Share this story