തൃശ്ശൂർ ജില്ലയിൽ മാത്രം 36 കേസുകൾ; പ്രവീൺ റാണയെ 27 വരെ റിമാൻഡ് ചെയ്തു

praveen

സേഫ് ആൻഡ് സ്‌ട്രോംഗ് നിക്ഷേപ തട്ടിപ്പ് കേസ് പ്രതിയായ പ്രവീൺ റാണയെ ഈ മാസം 27 വരെ റിമാൻഡ് ചെയ്തു. 100 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. റാണക്കെതിരെ തൃശ്ശൂർ ജില്ലയിലാകെ 36 കേസുകളാണ് രജിസ്റ്റർ ചെയ്തത്. തൃശ്ശൂർ സ്വദേശി ഹണി തോമസിന്റെ പരാതിയിലാണ് അറസ്റ്റ്

സേഫ് ആൻഡ് സ്‌ട്രോംഗ് സ്ഥാപനത്തിന്റെ പേരിൽ കണ്ണൂർ ബ്രാഞ്ചിലും നിക്ഷേപ തട്ടിപ്പ് നടന്നിട്ടുണ്ട്. വ്യാഴാഴ്ച മാത്രം അഞ്ച് പരാതികളാണ് കണ്ണൂർ പോലീസിന് ലഭിച്ചത്. ഇതോടെ സ്ഥാപനം കൂടുതൽ ജില്ലകളിൽ തട്ടിപ്പ് നടത്തിയതായി വ്യക്തമായിട്ടുണ്ട്.
 

Share this story