വിനോദ സഞ്ചാര മേഖലക്ക് 362.15 കോടി; കാപ്പാട് ചരിത്ര മ്യൂസിയം സ്ഥാപിക്കും

balagopal

വിനോദ സഞ്ചാര മേഖലക്ക് സംസ്ഥാന ബജറ്റിൽ 362.15 കോടി രൂപ അനുവദിച്ചു. തൃശ്ശൂർ പൂരം ഉത്സവങ്ങൾക്കായി 8 കോടി സംസ്ഥാന ബജറ്റിൽ വകയിരുത്തി. പൂരം ഉൾപ്പെടെ പൈതൃക ഉത്സവങ്ങൾക്കും പ്രാദേശിക സാംസ്‌കാരിക പദ്ധതികൾക്കുമാണ് എട്ട് കോടി. 

2024 കേരളാ ട്രാവൽ മാർട്ട് സംഘടിപ്പിക്കുന്നതിന് ഏഴ് കോടിയും ബിനാലെക്ക് രണ്ട് കോടിയും വകയിരുത്തി. അന്തർ ദേശീയ ടൂറിസം പ്രചാരണത്തിന് 81 കോടി രൂപ അനുവദിച്ചു. കാപ്പാട് ചരിത്ര മ്യൂസിയം സ്ഥാപിക്കും. കാരാവൻ ടൂറിസത്തിന് മൂന്ന് കോടിയും ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 1355.65 കോടിയും വകയിരുത്തി

ലൈഫ് മിഷൻ പദ്ധതിക്കായി ബജറ്റിൽ 1436.26 കോടി രൂപ പ്രഖ്യാപിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ ഇതുവരെ 3,22,922 വീടുകൾ പൂർത്തിയാക്കിയെന്നും ധനമന്ത്രി വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടി രൂപ വകയിരുത്തി. വരുന്ന സാമ്പത്തിക വർഷം പത്ത് കോടി തൊഴിൽ ദിനം ഉറപ്പാക്കും

കുടുംബശ്രീക്ക് 260 കോടി രൂപ വകയിരുത്തി. തദ്ദേശ പദ്ധതി വിഹിതം 8828 കോടിയാക്കി ഉയർത്തി. സംസ്ഥാനത്തുടനീളം എയർ സ്ട്രിപ്പ് സ്ഥാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പിപിപി മോഡൽ കമ്പനി ഇതിനായി രൂപീകരിക്കും. 50 കോടി രൂപ വകയിരുത്തി. എയർ സ്ട്രിപ്പുകൾ നടപ്പാക്കാനുള്ള കമ്പനിക്കായി 20 കോടി രൂപയും വകയിരുത്തി


 

Share this story