37 അംഗങ്ങൾ എത്തിയില്ല; കൊച്ചി കോർപറേഷനിൽ അവിശ്വാസം കൊണ്ടുവന്ന യുഡിഎഫിന് തിരിച്ചടി

kochi

കൊച്ചി കോർപ്പറേഷനിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ഇടതുമുന്നണി അംഗങ്ങൾ വിട്ടുനിന്നു. അഞ്ച് ബിജെപി അംഗങ്ങളും ഇന്ന് ഹാജരായില്ല. മുപ്പത്തിയേഴ് അംഗങ്ങൾ എത്താത്തതിനാൽ അവിശ്വാസം ചർച്ചയ്ക്ക് എടുക്കാൻ കഴിയില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു. 

32 അംഗങ്ങളാണ് യുഡിഎഫിൽ ഉള്ളത്. എന്നാൽ 28 മാത്രമാണ് ഇന്ന് ഹാജരായത്. യുഡിഎഫിൽ തന്നെ നാല് പേരുടെ പിന്തുണ നഷ്ടപ്പെടുകയും ചെയ്തു. യുഡിഎഫിന് 32 പേരായിരുന്നു കഴിഞ്ഞ തവണ മേയർ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിരുന്നത്. അത് 28 ആയി കുറഞ്ഞിട്ടുണ്ട്. ഒരു കോൺഗ്രസ് കൗൺസിലർ എത്തിയില്ല. 

ടിബിൻ ദേവസ്യ എന്ന കോൺഗ്രസ് കൗൺസിലറാണ് എത്താതിരുന്നത്. കോർപ്പറേഷൻ ഓഫീസ് സമരവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പ് ചുമത്തി ടിബിൻ ദേവസ്യക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. അതുകൊണ്ടാണ് ടിബിൻ എത്താതിരുന്നത് എന്നാണ് കോൺഗ്രസ് കൗൺസിലർമാർ പറയുന്നത്.

Share this story