20 പേരെ കയറാൻ അനുമതിയുള്ള ബോട്ടിൽ കയറ്റിയത് 40 പേരെ; രണ്ടു ബോട്ടുകൾ പിടിച്ചെടുത്തു

Kochi
എറണാകുളം മറൈൻഡ്രൈവിൽ അനുവദിനീയമായതിൽ കൂടുതൽ ആളുകളെ കയറ്റിയ രണ്ടു ബോട്ടുകൾ പിടിയിൽ. താനൂർ ബോട്ട് അപകടത്തിന് പുറകെ ബോട്ടുകളിൽ പൊലീസ് പരിശോധന ശക്തമായിരുന്നു. തുടർന്നാണ്, നിയമലംഘനത്തിന് സെൻമേരിസ്, സന്ധ്യ എന്നീ ബോട്ടുകൾ പിടികൂടിയത്. 20 പേരെ കയറ്റാൻ അനുമതിയുള്ള ബോട്ടിൽ 40 ഓളം പേരെയാണ് ഇവർ കയറ്റിയത്. തുടർന്ന്, രണ്ട് ബോട്ട് ജീവനക്കാരെ കസ്റ്റഡിയിൽ എടുത്തു. നിഖിൽ, ഗണേഷ് എന്നീ ജീവനക്കാരെയാണ് കസ്റ്റഡിയിൽ എടുത്തത്. സെൻട്രൽ പോലീസിന്റെതാണ് നടപടി.

Share this story