ദിവസേന 40 ടെസ്റ്റുകൾ; 15 വർഷം പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ കൂടുതൽ സമയം: പുതിയ ഉത്തരവിറക്കി ഗതാഗതവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ ഇളവുകൾ വരുത്തിയുള്ള പുതിയ ഉത്തരവ് പുറത്തിറക്കി ഗതാഗതവകുപ്പ്. 30 ടെസ്റ്റുകളെന്ന ഉത്തരവ് പിൻവലിച്ച് 40 ടെസ്റ്റുകൾ ഒരു ദിവസം നടത്തുമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്.

ദിവസം 40 ടെസ്റ്റുകൾ നടത്തും. ടെസ്റ്റുകൾക്കുപയോഗിക്കുന്ന 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ 6 മാസത്തിനുള്ളിൽ മാറ്റണം. വാഹനങ്ങളിൽ ക്യാമറ സ്ഥാപിക്കാനും ഇടതും വലതും ബ്രേക്കും ക്ലച്ചുമുള്ള വാഹനം മാറ്റാനും മൂന്ന് മാസത്തെ സാവകാശം കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ഈ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ ഉത്തരവ്.

ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലില്‍ ഗിയറുള്ള വാഹനം ഉപയോഗിക്കണമെന്നും കാര്‍ ലൈസന്‍സിന് ഓട്ടോമാറ്റിക് ഗിയറുള്ള കാര്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും പുതിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. മെയ് ഒന്ന് മുതലാണ് പുതിയ പരിഷ്‌കാരങ്ങള്‍ നിലവില്‍ വന്നത്.

Share this story