എറണാകുളം പുത്തൻവേലിക്കരയിൽ 5 പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു; മൂന്ന് പേരെ രക്ഷപ്പെടുത്തി

mungi maranam

എറണാകുളം പുത്തൻവേലിക്കരയിൽ അഞ്ച് പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു. രണ്ട് പെൺകുട്ടികളെ കാണാതായി. മൂന്ന് പേരെ രക്ഷപ്പെടുത്തി. കുളിക്കാനിറങ്ങിയ പെൺകുട്ടികളാണ് ഒഴുക്കിൽപ്പെട്ടത്. കാണാതായവർക്കായി തെരച്ചിൽ പുരോഗമിക്കുന്നു.

രക്ഷപ്പെടുത്തിയവരിൽ ഒരാളെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില ഗുരുതരാവസ്ഥയിലാണ്. കാല് വഴുതി വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. 

രാവിലെ 10.30നായിരുന്നു സംഭവം നടന്നത്. ഒരു കുടുംബത്തിലെ കുട്ടികളാണെന്ന് നാട്ടുകാർ പറയുന്നു. ഇളന്തിക്കര സ്വദേശിനികളാണ് അപകടത്തിൽപ്പെട്ടത്.

Share this story