കോഴിക്കോട് ഒരു കുടുംബത്തിലെ 5 പേരെ കാണാനില്ലെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് ഒരു കുടുംബത്തിലെ 5 പേരെ കാണാനില്ലെന്ന് പരാതി. കൂരാച്ചുണ്ട് എരപ്പാം തൊടി മധുഷെട്ടിയുടെ ഭാര്യയേയും മക്കളേയും ബന്ധുക്കളെയുമാണ് കാണാതായത്. ജനുവരി 20 മുതലാണ് ഇവരെ കാണാതായത്. ഇവരുടെ മൊബൈൽ ഫോണുകളും ഒഫാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

സർക്കസുകാരായ മധു ഷെട്ടിയും കുടുബവും കഴിഞ്ഞ 10 വർഷമായി കോഴിക്കോട് കൂരാച്ചുണ്ടിലാണ് താമസിക്കുന്നത്. മധു ഷെട്ടിയുടെ ഭാര്യ സ്വപ്ന , മക്കളായ പൂജശ്രീ (13) കാവ്യശ്രീ (12) സ്വപ്നയുടെ സഹോദരിയുടെ മക്കളായ ഭാരതി (18) തേജ് (17), എന്നിവരെയാണ് കാണാതാകുന്നത്. തുടർന്ന് 24ന് മധു ഷെട്ടി പൊലീസിൽ പരാതിനൽകുകയായിരുന്നു.

ഇവരുടെ സിംകാർഡുകൾ പ്രവർത്തിക്കുന്നില്ലെങ്കിലും ഇവർ വൈഫൈയിലൂടെ സോഷ്യൽ മീഡിയ യൂസ് ചെയ്യുന്നുണ്ടെന്നാണ് പൊലീസിനെ കണ്ടെത്തൽ. . നിലവിൽ ഇവർ കർണാടകയിൽ ഉള്ളതായാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ ഭാഗമായി കൂരാച്ചുണ്ട് പൊലീസ് കർണാടകയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.

Share this story