ബസ് യാത്രക്കിടെ സഹയാത്രികയുടെ 5 പവന്റെ മാല മോഷ്ടിച്ചു; പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ

bharathi

ബസ് യാത്രക്കിടെ സഹയാത്രികയുടെ മാല മോഷ്ടിച്ച പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ. ചെന്നൈ കോയമ്പേടാണ് സംഭവം. തിരുപ്പത്തൂർ ജില്ലയിലെ നരിയംപെട്ട് പഞ്ചായത്ത് പ്രസിഡന്റും ഡിഎംകെ നേതാവുമായ ഭാരതിയാണ് പിടിയിലായത്. 

കാഞ്ചിപുരത്ത് നടന്ന വിവാഹ സത്കാരത്തിൽ പങ്കെടുത്ത ശേഷം ബസിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വരലക്ഷ്മിയുടെ അഞ്ച് പവൻ തൂക്കമുള്ള മാലയാണ് ഭാരതി തട്ടിയെടുത്തത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്

തിരുപ്പത്തൂർ, വെല്ലൂർ, അമ്പൂർ എന്നിവിടങ്ങളിലായി ഭാരതിക്കെതിരെ നിരവധി കേസുകളുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. അറസ്റ്റിലായ ഭാരതിയെ കോടതി റിമാൻഡ് ചെയ്തു
 

Tags

Share this story