മാത്യു കുഴൽനാടന്റെ റിസോർട്ടിൽ 50 സെന്റ് അധിക ഭൂമി; വിജിലൻസ് കണ്ടെത്തൽ റവന്യു വകുപ്പ് ശരിവെച്ചു

mathew

ചിന്നക്കനാലിൽ മാത്യു കുഴൽനാടന്റെ റിസോർട്ട് ഇരിക്കുന്ന ഭൂമിയിൽ 50 സെന്റ് അധിക ഭൂമിയുണ്ടെന്ന വിജിലൻസ് കണ്ടെത്തൽ ശരിവെച്ച് റവന്യു വകുപ്പ്. ഇതുസംബന്ധിച്ച് ഉടുമ്പൻചോല ലാൻഡ് റവന്യു തഹസിൽദാർ ഇടുക്കി ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകി. മാത്യുവിന്റെ മൊഴിയെടുത്ത ശേഷമാണ് വിജിലൻസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സ്ഥിരീകരിക്കുന്നതിന് വേണ്ടി വിജിലൻസ് സർവേ വിഭാഗത്തിന്റെ സഹായത്തോടെ സ്ഥലം അളന്നിരുന്നു. ഈ സർവേയിലാണ് അധിക ഭൂമി കൈവശമുണ്ടെന്ന് കണ്ടെത്തിയത്. 

മൂന്ന് ആധാരങ്ങളിലായി ഒരേക്കർ 23 സെന്റ് ഭൂമിയാണ് മാത്യു കുഴൽനാടന്റെ പേരിലുള്ളത്. അധികമായി കൈവശം വെച്ചിരിക്കുന്ന ഭൂമിയുടെ കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജില്ല കലക്ടർക്ക് തഹസിൽദാർ റിപ്പോർട്ട് നൽകിയിരിക്കുന്നത്. റിപ്പോർട്ട് കണ്ട ശേഷം പ്രതികരിക്കാമെന്നായിരുന്നു മാത്യു കുഴൽനാടന്റെ പ്രതികരണം.
 

Share this story