പാലായിൽ വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ 50കാരൻ ഷോക്കേറ്റ് മരിച്ചു

suicide
വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ 50കാരൻ ഷോക്കേറ്റ് മരിച്ചു. പാലാ പയപ്പാർ സ്വദേശി തകരപ്പറമ്പിൽ സുനിൽ കുമാറാണ് മരിച്ചത്. വാഹനത്തിന്റെ ബാറ്ററി ഉപയോഗിച്ച് ഷോക്കടിപ്പിച്ച് മീൻ പിടിക്കുന്നതിനിടെയാണ് അപകടം. ഇന്നലെ രാത്രി സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാനെത്തിയതായിരുന്നു സുനിൽ കുമാർ. ഷോക്കേറ്റ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 

Share this story