തൃശ്ശൂരിൽ 54കാരിയെ കഴുത്തുഞെരിച്ച് കൊന്നു; സുഹൃത്തായ ഓട്ടോ ഡ്രൈവർ പിടിയിൽ

Police

തൃശ്ശൂർ തളിക്കുളത്ത് സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. തളിക്കുളം സ്വദേശി ഷാജിത(54)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ സുഹൃത്തും വലപ്പാട് സ്വദേശിയുമായ ഓട്ടോ റിക്ഷ ഡ്രൈവർ ഹബീബിനെ(52) പോലീസ് അറസ്റ്റ് ചെയ്തു. സ്വർണം പണയപ്പെടുത്താൻ നൽകാത്തിതന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായത്

ഷാജിതയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളെ ഹബീബിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഷാജിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഷാജിതയിൽ നിന്ന് തട്ടിയെടുത്ത സ്വർണം ഹബീബിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
 

Share this story