59കാരനെ ഭീഷണിപ്പെടുത്തി പണം തട്ടി; കാസർകോട് ഏഴംഗ ഹണിട്രാപ്പ് സംഘം പിടിയിൽ

Police
കാസർകോട് 59കാരനിൽ നിന്ന് പണം തട്ടിയ ഹണിട്രാപ്പ് സംഘം പിടിയിൽ. ദമ്പതികളടക്കം ഏഴ് പേരെ മേൽപ്പറമ്പ് പോലീസാണ് പിടികൂടിയത്. മംഗളൂരുവിൽ എത്തിച്ച് നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. അഞ്ച് ലക്ഷം രൂപയാണ് മാങ്ങാട് സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത്. വീണ്ടും ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തതോടെയാണ് പരാതി നൽകിയത്.
 

Share this story