മലപ്പുറം ജില്ലയിലെ അഞ്ചാം പനി വ്യാപനം: കൂടുതൽ വാക്‌സിനുകൾ എത്തിച്ചു, കേന്ദ്രസംഘം ഇന്നെത്തും

fever

മലപ്പുറം ജില്ലയിൽ അഞ്ചാം പനി വ്യാപിച്ച സാഹചര്യത്തിൽ പ്രതിരോധത്തിനുള്ള കൂടുതൽ വാക്‌സിനുകൾ എത്തി. വാക്‌സിൻ എടുക്കാത്തവർക്ക് ഭവന സന്ദർശനത്തിലൂടെ ബോധവത്കരണം നൽകുകയാണ് ആരോഗ്യവകുപ്പ്. രോഗപകർച്ചയെ കുറിച്ച് പഠിക്കാൻ കേന്ദ്രസംഘം ഇന്നെത്തും

ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി കേന്ദ്രസംഘം കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷമാകും ഏതൊക്കെ പ്രദേശങ്ങൾ സന്ദർശിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ജില്ലയിൽ 130 പേർക്കാണ് ഇതുവരെ അഞ്ചാം പനി സ്ഥിരീകരിച്ചത്.
 

Share this story