വീടിന് മുന്നിലെ റോഡിൽ കളിക്കുന്നതിനിടെ കണ്ണൂരിൽ 5 വയസുകാരി കാറിടിച്ച് മരിച്ചു

accident

കണ്ണൂർ മമ്പറത്ത് അഞ്ച് വയസുകാരി കാറിടിച്ച് മരിച്ചു. യുകെജി വിദ്യാർഥിനിയായ സൻഹ മറിയമാണ് മരിച്ചത്. പറമ്പായി സ്വദേശികളായ അബ്ദുൽ നാസറിന്റെയും ഹസ്‌നത്തിന്റെയും മകളാണ്. 

വീടിന് മുന്നിലെ റോഡിൽ കളിക്കുന്നതിനിടെയാണ് അപകടം. ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. അതീവ ഗുരുതരമായി പരുക്കേറ്റ സൻഹ മറിയത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 

ചികിത്സക്കിടെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
 

Share this story