പയ്യാനക്കലിൽ 5 വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊന്ന കേസ്; അമ്മ സമീറയെ കോടതി വെറുതെവിട്ടു

judge hammer
കോഴിക്കോട് പയ്യാനക്കലിൽ അഞ്ച് വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മ സമീറയെ കോടതി വെറുതെ വിട്ടു. കോഴിക്കോട് പോക്‌സോ കോടതിയുടേതാണ് വിധി. അമ്മ സമീറ കുറ്റം ചെയ്തതായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2021 ജൂലൈ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
 

Share this story