ഫിഷറീസ് മേഖലക്ക് 321 കോടി; കുടുംബശ്രീക്ക് 260 കോടി, തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടി

balagopal

സംസ്ഥാന ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു. തന്റെ മൂന്നാമത്തെ ബജറ്റാണ് കെഎൻ ബാലഗോപാൽ അവതരിപ്പിക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം സമ്പൂർണ ബജറ്റാണിത്. 

നഗരവികസന പദ്ധതിക്ക് കിഫ്ബി വഴി 100 കോടി രൂപ വകയിരുത്തി. നേത്രാരോഗ്യത്തിന് നേർക്കാഴ്ച പദ്ധതിക്ക് 50 കോടി. ഫിഷറീസ് മേഖലക്ക് 321.31 കോടി രൂപ അനുവദിച്ചു. ക്ഷീര ഗ്രാമം പദ്ധതിക്ക് 2.4 കോടി അനുവദിച്ചു

കലക്ടറേറ്റുകളുടെ വികസനത്തിന് 70 കോടി. നെൽകൃഷി വികസനത്തിന് 91.75 കോടി. ഡയറി പാർക്കിനായി ആദ്യഘട്ടത്തിൽ 2 കോടി. ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി. പുത്തൂർ സുവോളജിക്കൽ പാർക്കിന് 6 കോടി. എരുമേലി മാസ്റ്റർ പ്ലാനിന് അധികമായി പത്ത് കോടി. കുടുംബശ്രീക്ക് 260 കോടി രൂപയും വകയിരുത്തി

ഗ്രാമവികസനത്തിന് 6294.04 കോടി പ്രഖ്യാപിച്ചു. ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി 54.45 കോടി. കടുവ സങ്കേതങ്ങൾക്ക് 6.7 കോടി. കൊല്ലം കാസർകോട് ജില്ലകളിൽ പെറ്റ് ഫുഡ് കമ്പനിക്കായി 20 കോടി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടി.

ഇടുക്കി, വയനാട് കാസർകോട് പാക്കേജുകൾക്കായി 75 കോടി. ശുചിത്വ മിഷന് 25 കോടി. സ്വയംതൊഴിൽ സംരംഭങ്ങൾക്ക് 60 കോടി. സോളാർ പദ്ധതിക്ക് പത്ത് കോടി. കയർ വ്യവസായത്തിന് 117 കോടിയും പ്രഖ്യാപിച്ചു.
 

Share this story