ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് നൽകുന്നത് 6.75 ലക്ഷം രൂപ

ramachandran

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോർഡ് ഏക്ക തുക. ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിന് പങ്കെടുക്കാൻ 6.75 രൂപയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് നൽകുന്നത്. പൂരത്തിന് പങ്കെടുക്കാൻ ഒരു ആനക്ക് ലഭിക്കുന്ന ഏറ്റവുമുയർന്ന തുകയാണിത്. ചാവക്കാട് പുഞ്ചിരി പൂരാഘോഷ കമ്മിറ്റിയാണ് ആനയെ ഈ തുകയ്ക്ക് ഏറ്റെടുത്തത്

പരമാവധി രണ്ടര ലക്ഷം രൂപ വരെയാണ് ഇതുവരെ കേരളത്തിൽ ആനകൾക്ക് ലഭിച്ച ഏക്കതുക. 2019ൽ ഗുരുവായൂരിൽ ഗൃഹപ്രവേശനത്തിന് എത്തിച്ച രാമചന്ദ്രൻ ഇടയുകയും രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ വിലക്കേർപ്പെടുത്തി. പ്രതിഷേധങ്ങളെ തുടർന്ന് തൃശ്ശൂർ പൂരത്തിന്റെ വിളംബരമായ തെക്കേ ഗോപുരവാതിൽ തുറക്കുന്ന ചടങ്ങിന് ഒരു മണിക്കൂർ നേരത്തേക്ക് രാമചന്ദ്രനെ എഴുന്നള്ളിച്ചിരുന്നു.
 

Share this story