കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ പൂട്ടിയത് 680 തീയറ്ററുകള്‍; നൂറിലധികം തീയറ്ററുകള്‍ പൂട്ടാനൊരുങ്ങുന്നു: ആറ് മാസത്തിനുള്ളില്‍ വിജയിച്ചത് രണ്ട് സിനിമകള്‍ മാത്രം

കഴിഞ്ഞ പത്തുവര്‍ഷത്തിനുളളില്‍ കേരളത്തില്‍ പൂട്ടിപ്പോയത് 680 സിനിമാ തീയറ്ററുകള്‍. 1280 സിനിമാ തീയറ്ററുകള്‍ ഉണ്ടായിരുന്ന ഇടത്ത് ഇന്ന് പ്രവര്‍ത്തിക്കുന്നത് 600 തീയറ്ററുകള്‍ മാത്രം. ഒ ടി ടി പ്‌ളാറ്റ് ഫോമുകള്‍ വ്യാപകമാകുന്നതിന് മുമ്പ് തന്നെ കേരളത്തിലെ നിരവധി തീയറ്ററുകള്‍ അടച്ചുപൂട്ടുകയോ അടച്ച് പൂട്ടലിന്റെ വക്കത്തെത്തുകയോ ചെയ്തിരുന്നു. ഇപ്പോള്‍ ഒ ടി ടി വ്യാപകമായതോടെ അവശേഷിക്കുന്ന തീയറ്ററുകള്‍ പോലും അടച്ചു പൂട്ടലിലേക്ക് നീങ്ങുകയാണ്്. ഏതാണ്ട് നൂറോളം ചെറിയ തീയറ്റുകള്‍ പൂട്ടാന്‍ ഒരുങ്ങുകയാണ്.
കൂടുതല്‍ ആളുകളും തങ്ങളുടെ വീടുകളുടെ സ്വകാര്യതയിലിരുന്ന് സിനിമകള്‍ കണ്ട് ആസ്വദിക്കാനാണ് ഇഷ്ടപ്പെടുന്നത്. ഇപ്പോള്‍ റിലീസ് ചെയ്യുന്ന സിനിമകളാകട്ടെ ഏതാണ്ട് 15-20 ദിവസത്തിനുളളില്‍ തന്നെ ഒ ടി ടിയില്‍ വരും അത് കൊണ്ട് ആരു തീയറ്ററിലേക്ക് ഇടിച്ചു കയറുന്നില്ലന്ന എന്ന അവസ്ഥയാണിപ്പോഴുളളതെന്ന് സിനിമ നിര്‍മാതാക്കളുടെ സംഘടനകളുടെ പ്രതിനിധി പറയുന്നു. ഈ പ്രവണ സിനിമാ വ്യവസായത്തെ വളരെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. നാലംഗങ്ങളുള്ള ഒരു കുടുംബം ഇപ്പോള്‍ തീയറ്ററില്‍ വന്നിരുന്നു ഒരു സിനിമ കാണണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 800-1000 രൂപാ വേണം. എന്നാല്‍ ഒ ടി ടി പ്്‌ളാറ്റ് ഫോമില്‍ എല്ലാ ദിവസവും സിനിമാ കാണണമെങ്കില്‍ ഏതാണ്ട്് ഈ തുക മതിയാകും എന്നതാണ് നിലവിലെ അവസ്ഥ.
കോവിഡ് കാലത്താണ് ജനങ്ങള്‍ കൂടുതലായി ഒ ടി ടി യിലേക്ക് തിരിയാന്‍ തുടങ്ങിയതെങ്കിലും അതിന് മുമ്പ് തന്നെ ഗ്രാമീണ മേഖലയിലെയും ചെറുപട്ടണങ്ങളിലെയും തീയറ്ററുകള്‍ പൂട്ടിത്തുടങ്ങിയിരുന്നു. വന്‍കിട നഗരങ്ങളിലെ തീയറ്ററുകള്‍ മള്‍ട്ടി പ്‌ളക്‌സുകളായി രൂപം പ്രാപിച്ചുവെങ്കിലും നല്ല സിനിമകള്‍ വന്നില്ലങ്കില്‍ അവിടെയും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണ്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഇറങ്ങിയ സിനിമകളില്‍ രോമാഞ്ചം, തുറമുഖം എന്നീ ചിത്രങ്ങള്‍ മാത്രമാണ് കാണികളെ തീയറ്ററുകളിലേക്കാര്‍കര്‍ഷിച്ചതെന്ന് തീയറ്റര്‍ ഉടമകള്‍ പറയുന്നു.
ബി ക്‌ളാസ് തീയറ്റുകള്‍ എന്ന സങ്കല്‍പ്പം തന്നെ കേരളത്തില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. പതിനഞ്ച് ദിവസത്തിനുള്ളില്‍ റിലീസായ സിനിമ ഒ ടി ടിയില്‍ വരുമ്പോള്‍ പിന്നെ എങ്ങിനെയാണ് ബി ക്‌ളാസ് തീയറ്ററുകള്‍ നിലനില്‍ക്കുക എന്നാണ് നിര്‍മാതാക്കള്‍ ചോദിക്കുന്നത്.അത് കൊണ്ട് വരും വര്‍ഷങ്ങളില്‍ കേരളത്തില്‍ ഇനിയും തീയറ്ററുകള്‍ പൂട്ടുമെന്നും അവര്‍ പറയുന്നു.