Saturday, 14 November 2026 About Us · Contact Us

68-ാ മത് സ്കൂൾ കായികമേള; സ്വർണക്കപ്പ് ഇത്തവണയും തിരുവനന്തപുരത്തേക്ക്

68th School Sports Festival Gold Cup To Thiruvananthapuram - സ്‌കൂൾ കായികമേള

തിരുവനന്തപുരം: 68-ാ മത് സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യന്മാർക്കുള്ള സ്വർണക്കപ്പ് നിലനിർത്തി തിരുവനന്തപുരം. ഗെയിംസിലെയും അക്വാട്ടിക്സിലെയും അപ്രമാദിത്വമാണ് തുടർച്ചയായ മൂന്നാം തവണയും തിരുവനന്തപുരത്തെ ചാമ്പ്യന്മാർ ആക്കിയത്. 2012 പോയിന്റുമായാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് തിരുവനന്തപുരം തൂക്കിയത്. 965 പോയിന്റുള്ള തൃശ്ശൂരിന് രണ്ടാം സ്ഥാനം. 923 പോയിന്റ് നേടി മലപ്പുറം മൂന്നാം സ്ഥാനത്തുo എത്തി.

പാലക്കാടൻ വെല്ലുവിളി മറികടന്ന് മലപ്പുറം വീണ്ടും അത്ലറ്റിക്സ് ചാമ്പ്യന്മാരായി. 19 സ്വർണവും 23 വെള്ളിയും 19 വെങ്കലവും ഉൾപ്പെടെ 204 പോയിന്റുമായാണ് മലപ്പുറത്തിന്റെ ഹാട്രിക് കിരീടം നേട്ടം. പാലക്കാട് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് 161 പോയിന്റുമായി. തിരുവനന്തപുരത്തെ മറികടന്ന് 109 പോയിന്റുമായി ആലപ്പുഴ മൂന്നാം സ്ഥാനത്തേക്ക് ഓടിക്കയറി.

സ്കൂളുകളിൽ മലപ്പുറം ഐഡിയൽ ഈ എച്ച്എസ്എസ് കടകശ്ശേരി തുടർച്ചയായ അഞ്ചാം തവണയും ചാമ്പ്യന്മാർ. മലപ്പുറം കെഎംഎച്ച്എസ്എസ് ആലത്തിയൂർ രണ്ടും പാലക്കാട് വടവന്നൂർ VMHS മൂന്നും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു. സ്പോർട്സ് സ്കൂളുകളിൽ ജിവി രാജ തിരുവനന്തപുരമാണ് ജേതാക്കൾ.

കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ചു ഇത്തവണ മീറ്റ് റെക്കോർഡുകൾ കുറഞ്ഞു. 2024 ൽ എറണാകുളത്ത് 8 ഉം 2025 ൽ തിരുവനന്തപുരത്ത് 16 ഉം മീറ്റ് റെക്കോർഡുകൾ ആണ് പിറന്നത്. ഇത്തവണത്തെ ആറിൽ രണ്ട് മീറ്റ് റെക്കോർഡുകൾ സ്ഥാപിച്ചത് തിരുവനന്തപുരം ജി വി രാജയുടെ ശ്രീഹരി കെയാണ്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

നിങ്ങൾ ആരെങ്കിലും സഭയിലുണ്ടായിരുന്നെങ്കിൽ പിണറായി വിജയനെ എഴുന്നേറ്റ് അടിച്ചേനെ; വിവാദ പരാമർശവുമായി പൂഞ്ഞാർ എംഎല്‍എ സെബാസ്റ്റ്യന്‍ എം ജെ

നിങ്ങൾ ആരെങ്കിലും സഭയിലുണ്ടായിരുന്നെങ്കിൽ പിണറായി വിജയനെ എഴുന്നേറ്റ് അടിച്ചേനെ; വിവാദ പരാമർശവുമായി പൂഞ്ഞാർ എംഎല്‍എ സെബാസ്റ്റ്യന്‍ എം ജെ

12 മണിക്കൂർ മുൻപ്
ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

12 മണിക്കൂർ മുൻപ്
ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

13 മണിക്കൂർ മുൻപ്
മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

13 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

14 മണിക്കൂർ മുൻപ്
ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

14 മണിക്കൂർ മുൻപ്