അസം സ്വദേശിയായ ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; കണ്ണൂരിൽ മധ്യവയസ്‌കൻ അറസ്റ്റിൽ

Police

കണ്ണൂരിൽ അസം സ്വദേശികളുടെ മകളായ ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മധ്യവയസ്‌കൻ അറസ്റ്റിൽ. പൊന്നാനി സ്വദേശി വിപി ഫൈസലിനെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ആക്രി പെറുക്കി ജീവിക്കുന്ന അസം സ്വദേശികളുടെ മകളെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. 

അസം സ്വദേശികൾ താമസിക്കുന്ന ക്വാർട്ടേഴ്‌സിന് അടുത്ത് തന്നെയാണ് ഫൈസലും താമസിക്കുന്നത്. മാതാപിതാക്കൾ പുറത്തുപോയ സമയത്തായിരുന്നു പീഡന ശ്രമം. കുട്ടി ഉറക്കെ കരഞ്ഞതോടെ നാട്ടുകാർ ഓടിക്കൂടി ഫൈസലിനെ തടഞ്ഞുവെച്ച് പോലീസിന് കൈമാറി.
 

Share this story