70കാരനായ പിതാവിനെ ഉപേക്ഷിച്ച് പോയ സംഭവം; മകനെതിരെ പോലീസ് കേസെടുത്തു

shanmukhan

തൃപ്പുണിത്തുറയിൽ 70കാരനായ അച്ഛനെ ഉപേക്ഷിച്ച് മകൻ കുടുംബസമേതം കടന്നുകളഞ്ഞ സംഭവത്തിൽ മകനെതിരെ പോലീസ് കേസെടുത്തു. വയോധികനെ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് ദിവസം മുമ്പാണ് ഏരൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന അജിത്തും കുടുംബവും അച്ഛൻ ഷൺമുഖനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്

സഹോദരങ്ങൾ തമ്മിലുള്ള തർക്കമാണ് അച്ഛനെ ഉപേക്ഷിച്ച് പോകാൻ കാരണമെന്നാണ് പ്രാഥമിക വിവരം. വേളാങ്കണ്ണിക്ക് പോയതാണെന്നും തിരികെ എത്തുമ്പോൾ അച്ഛനെ ഏറ്റെടുക്കാമെന്നുമാണ് പോലീസ് ബന്ധപ്പെട്ടപ്പോൾ അജിത്ത് പറഞ്ഞത്. ഡ്രൈവറായ അജിത്തും ഭാര്യയും കുട്ടിയും ഷൺമുഖനുമാണ് ഇവിടെ താമസിച്ചിരുന്നത്

കിടപ്പുരോഗിയായ അച്ഛനെ അജിത്ത് നോക്കുന്നില്ലെന്ന് കാണിച്ച് സഹോദരി നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ സാമ്പത്തിക പ്രശ്‌നം കാരണമാണ് അച്ഛനെ നോക്കാൻ സാധിക്കാത്തത് എന്നാണ് അജിത്ത് പോലീസിനോട് പറഞ്ഞത്.
 

Share this story