വഴി തർക്കത്തെ തുടർന്ന് 80കാരൻ അടിയേറ്റ് മരിച്ചു; അയൽവാസിയായ വീട്ടമ്മ കസ്റ്റഡിയിൽ

Police

എറണാകുളം രാമമംഗലത്ത് വഴി തർക്കത്തെ തുടർന്ന് മർദനമേറ്റ 80കാരൻ മരിച്ചു. കിഴക്കുമുറി നടുവിലേടത്ത് എൻ ജെ മാർക്കോസാണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ വീട്ടമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. പഴയ നടപ്പുവഴിയെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് മരണം സംഭവിച്ചത്

നടുവിലേടത്ത് വീട്ടുകാരുടെ സ്ഥലത്തിന് അതിരിടുന്ന വഴി ചിലർ തെളിക്കാൻ ശ്രമിച്ചത് മാർക്കോസ് ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെ അയൽവാസിയായ വീട്ടമ്മ കയ്യിലുണ്ടായിരുന്ന തൂമ്പ പിടിച്ചുവാങഅങി മാർക്കോസിന് പിന്നിലൂടെ അടിച്ചു. പരുക്കേറ്റ മാർക്കോസിനെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. കസ്റ്റഡിയിലെടുത്ത വീട്ടമ്മയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു
 

Share this story