കണ്ണൂരിൽ വീട് കുത്തിത്തുറന്ന് 87,000 രൂപയും സ്വർണവും മോഷ്ടിച്ചു; പത്താം ക്ലാസുകാരൻ പിടിയിൽ

robbery

കണ്ണൂർ ശ്രീകണ്ഠപുരത്ത് വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ച കേസിൽ പത്താം ക്ലാസ് വിദ്യാർഥി അറസ്റ്റിൽ. കഴിഞ്ഞ 17നാണ് പൊടിക്കളത്തെ ദാക്ഷായണിയുടെ വീട്ടിൽ കവർച്ച നടന്നത്. 87,000 രൂപയും രണ്ടര പവന്റെ സ്വർണവുമാണ് മോഷണം പോയത്. പകൽ സമയത്ത് വീട് കുത്തിത്തുറന്നായിരുന്നു മോഷണം. 

വീട് കൃത്യമായി അറിയുന്നയാളാണ് മോഷണം നടത്തിയതെന്ന സംശയം പോലീസിനുണ്ടായിരുന്നു. ഇതിനിടെയാണ് അയൽവാസിയായ പത്താംക്ലാസുകാരൻ വീട് വിട്ടിറങ്ങിയ വിവരം ലഭിച്ചത്. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കോഴിക്കോട് നിന്ന് കണ്ടെത്തിയത്. കുട്ടിയുടെ കയ്യിൽ നിന്ന് സ്വർണാഭരണങ്ങൾ കണ്ടെത്തി. മോഷ്ടിച്ച തുകയിൽ 30000 രൂപ ചെലവഴിച്ചതായും കുട്ടി പോലീസിനോട് പറഞ്ഞു.
 

Share this story