കൂട്ടത്തോടെ റദ്ദാക്കിയത് 90 വിമാനങ്ങൾ; എയർ ഇന്ത്യ എക്‌സ്പ്രസിനോട് റിപ്പോർട്ട് തേടി ഡിജിസിഎ

ജീവനക്കാരുടെ സമരത്തെ തുടർന്ന് 90 ഓളം വിമാനങ്ങൾ റദ്ദാക്കിയതിന് പിന്നാലെ എയർ ഇന്ത്യ എക്‌സ്പ്രസിനോട് റിപ്പോർട്ട് തേടി സിവിൽ ഏവിയേഷൻ മന്ത്രാലയം. എയർലൈനിലെ കെടുകാര്യസ്ഥതയെ ചൊല്ലി 200ഓളം ജീവനക്കാർ അപ്രതീക്ഷിതമായി സിക്ക് ലീവ് എടുത്തതാണ് വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കേണ്ടി വന്നത്

വിമാനങ്ങൾ റദ്ദാക്കുന്നത് സംബന്ധിച്ച് ഡിജിസിഎ എയർ ഇന്ത്യ എക്‌സ്പ്രസിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ഡിജിസിഎ മാനദണ്ഡങ്ങൾക്ക് അനുസൃതമായി യാത്രക്കാർക്ക് സൗകര്യങ്ങൾ ഉറപ്പാക്കാൻ എയർ ലൈനിനോട് നിർദേശിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു

വിമാനങ്ങൾ റദ്ദാക്കിയതോടെ രാജ്യവ്യാപകമായി യാത്രക്കാർ പ്രതിഷേധിക്കുന്ന സംഭവങ്ങളുമുണ്ടായി. കൊച്ചി, കോഴിക്കോട്, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നൊക്കെയുള്ള സർവീസുകൾ തടസ്സപ്പെട്ടിരുന്നു.
 

Share this story