എസ്എസ്എൽസിക്ക് 99.70 ശതമാനം വിജയം; ഉപരിപഠനത്തിന് യോഗ്യത നേടി 4,17,864 വിദ്യാർഥികൾ

sivankutty

എസ് എസ് എൽ സി പരീക്ഷാ ഫലം മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 4,17,864 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 99.70 ആണ് ഇത്തവണത്തെ വിജയശതമാനം. 68,604 വിദ്യാർഥികൾ ഫുൾ എ പ്ലസ് കരസ്ഥമാക്കി. കഴിഞ്ഞ തവണ 99.26 ശതമാനമായിരുന്നു വിജയം. 4.19 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 

ഏറ്റവും കൂടുതൽ വിജയശതമാനം നേടിയത് കണ്ണൂർ ജില്ലയാണ്. 99.94 ശതമാനമാണ് കണ്ണൂരിലെ വിജയം. 98.41 ശതമാനം വിജയമുള്ള വയനാട് ജില്ലയാണ് ഏറ്റവും കുറവ് വിജയശതമാനമുള്ളത്.  കൂടുതൽ വിദ്യാർഥികൾ ഫുൾ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്. 4856 വിദ്യാർഥികൾക്കാണ് മലപ്പുറത്ത് എ പ്ലസ് നേടിയത്. 

പാലാ, മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലകളിൽ നൂറ് ശതമാനം വിജയമാണ് രേഖപ്പെടുത്തിയത്. 2581 സ്‌കൂളുകൾ നൂറുമേനി വിജയം കരസ്ഥമാക്കി. ജൂൺ ഏഴ് മുതൽ ജൂൺ 14 വരെയാണ് സേ പരീക്ഷ നടക്കുകയെന്നും മന്ത്രി അറിയിച്ചു. 

Share this story