പേരയ്ക്ക മോഷണം ആരോപിച്ച് 12 വയസ്സുകാരനെ മർദിച്ച സംഭവം; ഇടപെട്ട് ആരോഗ്യമന്ത്രി

Veena Jorge

പെരിന്തൽമണ്ണയിൽ പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസ്സുകാരനെ സ്ഥലമുടമ ബൈക്ക് കൊണ്ട് ഇടിച്ചുവീഴ്ത്തുകയും ക്രൂരമായി മർദിക്കുകയും ചെയ്ത സംഭവത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അന്വേഷണത്തിന് നിർദേശം നൽകി. ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറോട് മന്ത്രി നിർദേശിച്ചു

കുട്ടിക്ക് ആവശ്യമായ ചികിത്സയും നിയമപരമായ പരിരക്ഷയും ഉറപ്പ് നൽകാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കുട്ടികൾ കളിക്കാനെത്തിയ പറമ്പിൽ നിന്ന് പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. കാലിന്റെ എല്ല് പൊട്ടിയ കുട്ടി ചികിത്സയിലാണ്. പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്തിലെ വാഴയങ്ങടയിലാണ് സംഭവം.
 

Share this story