പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് മലപ്പുറത്ത് 12 വയസ്സുകാരനെ ബൈക്കിന് ഇടിച്ചുവീഴ്ത്തി; ഗുരുതര പരുക്ക്
Jan 16, 2023, 15:12 IST

പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് മലപ്പുറത്ത് 12 വയസ്സുകാരന് ക്രൂര മർദനം. പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്തിലെ വാഴയങ്ങാടിയിലാണ് സംഭവം. കളിക്കാനെത്തിയ കുട്ടികൾ പറമ്പിൽ നിന്ന് പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് സ്ഥലമുടമ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തിയെന്നും ചവിട്ടിയെന്നും മർദനമേറ്റ കുട്ടി പറഞ്ഞു. കാലിന്റെ എല്ല് പൊട്ടിയ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.