പീഡനത്തിനിരയായ 16കാരിയെ പ്രതിയെ കൊണ്ട് തന്നെ വിവാഹം കഴിപ്പിച്ചു; നാല് പേർക്കെതിരെ കേസ്
Tue, 24 Jan 2023

നെടുമങ്ങാട് പീഡനത്തിന് ഇരയായ പതിനാറുകാരിയെ കേസിലെ പ്രതിയെ കൊണ്ടുതന്നെ വിവാഹം നടത്തിയ സംഭവത്തിൽ ശൈശവ വിവാഹത്തിന് നാല് പേർക്കെതിരെ കേസെടുത്തു. വരന്റെ സഹോദരനും സുഹൃത്തുക്കൾക്കുമെതിരെയാണ് കേസ്. വിവാഹത്തിൽ പങ്കെടുത്തവരെയും പ്രതി ചേർത്തു. നെടുമങ്ങാട് പനവൂരിൽ ഡിസംബർ 18നായിരുന്നു വിവാഹം.
പീഡനക്കേസിൽ ജയിലിലായിരുന്ന യുവാവ് ജാമ്യത്തിലിറങ്ങി കേസ് ഒഴിവാക്കാനുള്ള മാർഗമെന്ന നിലയ്ക്കാണ് പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. കേസിൽ വിവാഹം കഴിച്ച യുവാവ് അൽ അമീർ, വിവാഹം നടത്തി കൊടുത്ത ഉസ്താദ് അൻവർ സാദത്ത് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.