68കാരനെ ഹണിട്രാപ്പിൽ കുടുക്കി 23 ലക്ഷം രൂപ തട്ടിയെടുത്തു; വ്‌ളോഗർക്കും ഭർത്താവിനുമെതിരെ കേസ്

rashida

മലപ്പുറത്ത് 68കാരനെ ഹണിട്രാപ്പിൽ കുടുക്കി 23 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ 28കാരിയായ വ്‌ളോഗർക്കും ഭർത്താവിനുമെതിരെ കേസ്. റാഷിദ, ഭർത്താവ് നിഷാദ് എന്നിവർക്കെതിരെയാണ് കേസ്. കുന്നംകുളം സ്വദേശി നാലകത്ത് നിഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു. റാഷിദക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ട്

കൽപകഞ്ചേരി സ്വദേശിയുമായി പ്രണയം നടിച്ചാണ് റാഷിദ പണം തട്ടിയത്. ഇയാളെ ഇടക്കിടക്ക് വിളിച്ചുവരുത്തി റാഷിദ അടുത്തിടപഴകുകയും ചെയ്തു. ഇയാളുമായുള്ള ബന്ധത്തിന് ഒത്താശയും സൗകര്യവുമൊക്കെ ചെയ്തു കൊടുത്തത് ഭർത്താവായ നിഷാദ് തന്നെയാണ്

ഭർത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസിൽ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് യുവതി പണം കൈക്കലാക്കി തുടങ്ങിയത്. പിന്നീട് പരസ്യമായി അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി 23 ലക്ഷം രൂപ തട്ടിയെടുത്തു. പണം നഷ്ടമാകുന്നതിന്റെ കാരണം അന്വേഷിച്ച 68കാരന്റെ കുടുംബമാണ് തട്ടിപ്പ് മനസ്സിലാക്കിയത്. തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു.
 

Share this story