ശബരിമല തീർഥാടനത്തിന് എത്തിയ ശ്രീലങ്കൻ സ്വദേശിനി പമ്പയിൽ ഒഴുക്കിൽപ്പെട്ടു
Mon, 9 Jan 2023

ശബരിമലയിലേക്ക് തീർഥാടനത്തിന് എത്തിയ ശ്രീലങ്കൻ സ്വദേശിനിയെ പമ്പയിൽ കാണാതായി. ഭർത്താവ് പരമലിംഗത്തിനും സംഘത്തിനും ഒപ്പം ദർശനത്തിന് വന്ന ജലറാണിയെയാണ് കാണാതായത്. ഇന്നുച്ചയ്ക്ക് 12 മണിയോടെ പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു സംഭവം. പമ്പക്ക് മുകളിലുള്ള മുള്ളാർ ഡാം ഇന്ന് തുറന്നുവിട്ടിരുന്നു. നീന്തൽ വശമില്ലാത്ത ജലറാണി ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് വിവരം. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.