മൂവാറ്റുപുഴയിൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടുമറിഞ്ഞു; ഒരാൾ മരിച്ചു

car

മൂവാറ്റുപുഴയിൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ രാവിലെ 9.45നാണ് അപകടം. തൊടുപുഴ അൽ അസ്ഹർ കോളജിലെ ഡിപ്ലോമ വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്. 

എറണാകുളം പുത്തൻകുരിശ് സ്വദേശി ആയുഷ് ഗോപിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അഞ്ച് പേർക്ക് പരുക്കേറ്റു. ആറ് പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആയുഷ് മരിക്കുകയായിരുന്നു. പരുക്കേറ്റ രണ്ട് പേരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റിയിട്ടുണ്ട്. 

്അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നാട്ടുകാർ ഉടനെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും കാർ പൂർണമായും തകർന്നതിനാൽ ഫയർ ഫോഴ്‌സ് എത്തിയാണ് വെട്ടിപ്പൊളിച്ച് വിദ്യാർഥികളെ പുറത്തെടുത്തത്.
 

Share this story