മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

acc

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മലപ്പുറം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് തീപിടിച്ചത്. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാർ വണ്ടി നിർത്തി ഇറങ്ങിയതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്

ഇന്നലെയാണ് മലപ്പുറം സ്വദേശികൾ മൂന്നാറിലെത്തിയത്. യാത്രക്കിടെ വണ്ടി തകരാറിലായിരുന്നു. തുടർന്ന് വർക്ക് ഷോപ്പിൽ എത്തിച്ചപ്പോൾ തണുപ്പിന്റെ പ്രശ്‌നമാണെന്ന് പറയുകയായിരുന്നു. ഇന്ന് രാവിലെ വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ടു നീങ്ങുമ്പോഴാണ് മുൻഭാഗത്ത് നിന്ന് പുക ഉയർന്നത്. ഇതോടെ കാർ നിർത്തി യാത്രക്കാർ ഇറങ്ങുകയായിരുന്നു. ഫയർ ഫോഴ്‌സ് എത്തിയാണ് കാറിലെ തീ അണച്ചത്.
 

Share this story